ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Jun 27, 2025 04:47 PM | By Sufaija PP

തളിപ്പറമ്പ :ഏഴോം ഗ്രാമ പഞ്ചായത്ത് അധികാരികൾ ഓണപ്പറമ്പ് പ്രദേശത്തോടു നിരന്തരം തുടർന്നുകൊണ്ടിരിക്കുന്ന അവഗണനയും അനീതിയും തീർത്തും അംഗീകരിക്കാൻ കഴിയാത്തതും വിവേചനപരമായ ഇടപെടലുകളുമാണ് നടത്തി കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിൻ്റെ കാലപ്പഴക്കമുള്ള അടിപ്പാലം ഓണപ്പറമ്പ് ചുടലമുക്ക് റോഡും പ്രദേശത്തുള്ള ഹാജി റോഡും കാൽ നട യാത്രക്ക് പോലും ദുസ്സഹമായ രീതിയിലാണുള്ളത്. പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും മൂലം 2024 ഫെബ്രുവരിയിൽ ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെൻ്റർ നടപടി പോലും ഇത് വരെയായി പൂർത്തീകരിച്ചില്ല. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ രണ്ട് പ്രാവശ്യമായി ഹൈമാസ് ലൈറ്റുകൾ അനുവദിച്ച് ഓർഡർ വന്നെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അതെല്ലാം പഞ്ചായത്ത് ഭരണസമിതി തള്ളിക്കളയുകയാണ്ചെയ്തത്. ഈ അനീതി വീണ്ടും തുടരുകയാണെങ്കിൽ സമര രീതികൾ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഉണർത്തി. ഉപരോധ സമരത്തിന് മുസ്തഫ കൊട്ടില, എം അബ്ദുള്ള, കെ.പി അബ്ദുള്ള ഹാജി, കെ.സി സൈനുൽ ആബിദീൻ, കെ ആരിഫ്, എം പി ഹസ്സൻ, സജ്ഫീർ . പി. ടി. ശുഐബ് അസ്ഹരി എന്നിവർ നേതൃത്വം നൽകി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് എസ് കെ. പി സക്കരിയ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി.

അഷ്ഫാഖ് .പി,നൗഷാദ് കെ.പി,റാഫി പി കെ.സി ജാബിർ എം ആലികുട്ടി. എം. ഇബ്രാഹിം കെ.ജി ഹസ്സൻ ബുഷ്റ സക്കരിയ എന്നിവർ പ്രസംഗിച്ചു.

The Muslim League blockaded the Panchayat office in protest against the neglect shown by the Ezhom Panchayat towards the Onaparamba area.

Next TV

Related Stories
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയായ മഴ മറയുടെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ നിർവഹിച്ചു

Jun 27, 2025 04:22 PM

കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയായ മഴ മറയുടെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ നിർവഹിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയായ മഴ മറയുടെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ...

Read More >>
മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 27, 2025 04:20 PM

മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ്...

Read More >>
കക്കൂസ് മാലിന്യം പൊതുനിരത്തിൽ തള്ളാനെത്തിയ ടാങ്കർ ലോറിയും ഡ്രൈവറും പോലീസ് പിടിയിൽ

Jun 27, 2025 04:14 PM

കക്കൂസ് മാലിന്യം പൊതുനിരത്തിൽ തള്ളാനെത്തിയ ടാങ്കർ ലോറിയും ഡ്രൈവറും പോലീസ് പിടിയിൽ

കക്കൂസ് മാലിന്യം പൊതുനിരത്തിൽ തള്ളാനെത്തിയ ടാങ്കർ ലോറിയും ഡ്രൈവറും പോലീസ് പിടിയിൽ...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/